ആന്റിയെന്ന് വിളിച്ച് പരിഹാസം;വിമർശകർക്ക് മറുപടിയുമായി സീരിയൽ താരം രശ്മി

സോഷ്യൽ മീഡിയയിൽ നടിമാർക്ക് എതിരെ പല തരത്തിലുള്ള ആക്രമണങ്ങൾ നേരിടാറുണ്ട്. പല നടിമാരും ഇ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്കാറുമുണ്ട്. താൻ സോഷ്യൽ മീഡിയ വഴി നേരിട്ട ബോഡി ഷെയിമിംഗ് തുറന്ന് പറയുകയാണ് സീരിയൽ താരം രശ്മി ദേശായി. താരം ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ച ചിത്രത്തിന് ഒരുപാട് മോശം കമ്മന്റുകൾ നേരിടേണ്ടി വന്നിരുന്നു. തന്നെ ആന്റി എന്ന് വിളിച്ചെതിന്റെ സ്ക്രീൻ ഷൂട്ടാണ് താരം പങ്കുവെച്ചത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയായിയാണ്‌ താരം തനിക്ക് നേരിട്ട അപമാനം ആരാധകരോട് പങ്കുവെച്ചത്. ഇത്തരം മോശം കമെന്റുകൾ തുടർച്ചയായി കണ്ട് തനിക്ക് മതിയായെന്നും തന്നെ ഇത്തരം ട്രോളുകളിൽ കൂടി വ്യക്തിഹത്യ ചെയ്യുകയാണെന്നും താരം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുംബൈ സൈബർ ക്രിമിമിന്റെയും ഒഫീഷ്യൽ അക്കൗണ്ടുകളെ ടാഗ് ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പങ്കുവെച്ചത്.

Also Read  കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ ; സീരിയലിനെ വിമർശിച്ച് കുറിപ്പ്

ഇൻസ്റ്റഗ്രാമിൽ കൂടി ഇത്തരം മോശം കമെന്റുകൾ ഇടുന്നത് ഫേക്ക് ഐഡികളാണെന്നും ലവ്, സ്റ്റാർ തുടങ്ങിയ പേരിൽ കമന്റ്‌ ഇടുന്നവർ വിദ്വേഷം പടർത്തുന്നുവെന്നും, സോഷ്യൽ മീഡിയയിൽ നെഗറ്റീവിറ്റിയും വിദ്വേഷവും വളരെ രീതിയിൽ വർധിക്കുന്നുവെന്നും രശ്മി പറയുന്നു. ഇതിന് മുൻപ് ഇത്തരത്തിൽ നടി സോനാക്ഷി സിൻഹയുടെ പരാതിയിൽ ഇത്തരക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.