ആന്റി എന്ന് വിളിച്ചതിന്റെ പേരിൽ പെൺകുട്ടിക്ക് മർദ്ദനം

ലക്നൗ : മാർക്കറ്റിൽ വെച്ച് വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനിടെ ആന്റി എന്ന് വിളിച്ചതിന്റെ പേരിൽ പെൺകുട്ടിക്ക് മർദ്ദനം. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. സാധനങ്ങൾ വാങ്ങുന്നതിനിടെ തിരക്കിനിടയിൽ ആന്റി എന്ന് വിളിച്ചതിനാണ് 40 വയസുള്ള യുവതി പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്.

യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവതികളും പെൺകുട്ടിയെ മർദ്ധിച്ചു. വനിതാ പോലീസ് എത്തിയതോടെയാണ് യുവതികൾ മർദ്ദനം നിർത്തിയത്. സംഭവത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.