ആന കൊ-ല്ലപ്പെട്ട സംഭവത്തെ മലപ്പുറത്തിന്റെ മേൽവെച്ചുകൊണ്ട് ചിലർ വർഗീയത കളിക്കാൻ ശ്രമിക്കുന്നുവെന്ന് ദീപ നിഷാന്ത്

മലപ്പുറം: പാലക്കാട് ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച ആഹാരം കഴിച്ചു ക്രൂ-രമായ രീതിയിൽ കൊ-ല്ലപ്പെട്ട സംഭവത്തെ വച്ചുകൊണ്ട് മലപ്പുറത്തെ മോശമായ രീതിയിൽ ചിത്രീകരിച്ചു വ്യാജവാർത്തകൾ പ്രചരിപ്പിച്ച സംഭവത്തെ മുൻനിർത്തി പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിശാന്ത്. ആനയുടെ പേര് ഉമാദേവി എന്നല്ല, സംഭവം നടന്നത് മലപ്പുറത്തല്ല, പാലക്കാട് ആണെന്നും പാലക്കാട്ടുകാർ എല്ലാം ക്രി-മിനലുകളല്ലെന്നും ദീപാ നിശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് ദീപാനിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആനയുടെ പേര് ഉമാദേവി എന്നല്ല. സംഭവം നടന്നത് മലപ്പുറത്തല്ല. പാലക്കാടാണ്.. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. അയാളുടെ പേര് വിൽസൻ എന്നാണ്. പാലക്കാടാണ് സംഭവം നടന്നതെന്ന് വെച്ച് പാലക്കാട്ടുകാരെല്ലാം ക്രി-മിനലുകളല്ല. പക്ഷേ ക്രി-മിനലുകളായ ചില ആളുകൾ സ്വന്തം നാട്ടിൽ നടന്ന ഒരു സംഭവത്തെ മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വർ-ഗീയവിഷം പരത്തുന്നുണ്ട്…. സത്യാനന്തരകാലത്ത് ഇത്തരം ‘ആന’ക്കള്ളങ്ങൾക്ക് സാധ്യതകളേറെയുണ്ടെന്ന് അവർക്കറിയാം. ചാനൽ ചർച്ചയ്ക്കിടയ്ക്ക്, തിരുത്താൻ തയ്യാറാകാത്തതെന്തെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, മലപ്പുറമെന്ന ഹാഷ്ടാഗ് താൻ തിരുത്തില്ലെന്ന് അയാൾ വാശി പിടിക്കുന്നുണ്ട്. നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണ്.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Latest news
POPPULAR NEWS