ലോകത്തിലെ ഭീമൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ആമസോണിനെ വെല്ലാൻ ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വരുന്നു. കോഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ആണ് വെബ്സൈറ്റ് പുറത്തിറക്കുന്നത്. രാജ്യത്തെ 70 മില്യൺ വരുന്ന കച്ചവടക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്.
ഇന്ത്യൻ ഇ-കൊമേഴ്‌സിന്റെ ആദ്യഘട്ടം ഇതിനോടകം തന്നെ മധ്യപ്രദേശിൽ ആരംഭിച്ചു കഴിഞ്ഞു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യയിൽ വ്യാപകമായി നടപ്പിലാക്കാൻ ആണ് തീരുമാനം. ചെറുകിട കച്ചവടക്കാരെ മുതൽ വൻകിട കച്ചവടക്കാരെ വരെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ഭാഗമാക്കാനാണ് അണിയറക്കാരുടെ തീരുമാനം
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി കച്ചവടക്കാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ഭാഗമാകാൻ സാധിക്കുകയുള്ളു എന്നും അവർ പറയുന്നു.