ആമസോണിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത് ഗീത

ഓൺലൈൻ ബുക്കിങ് സൈറ്റായ ആമസോൺ വഴി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത് ഗീത. സംഭവം നടന്നത് കൊൽക്കത്തയിലാണ്. കൊൽക്കാത്ത സ്വദേശിയായ സുതീർത്ഥ ദാസിനാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആമസോൺ വഴി ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ റെഡിയാകുകയും അത് പുറപ്പെടുകയും ചെയ്തതായുള്ള സന്ദേശവും മൊബൈലിൽ ലഭിച്ചിരുന്നു.

എന്നാൽ പുസ്തകം അയച്ചപ്പോൾ മാറിയെന്നും ഓർഡർ റദ്ദാക്കാനും ആവശ്യപ്പെട്ടു കൊണ്ട് സുതീർത്ഥ ദാസിന് ഫോൺ കാൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. പിന്നീട് പാഴ്‌സൽ വീട്ടിലെത്തുകയായിരുന്നു.