NATIONAL NEWSആയുഷ്മാൻ ഭാരത്: 15 ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കുന്ന തലത്തിലേക്ക്...

ആയുഷ്മാൻ ഭാരത്: 15 ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കുന്ന തലത്തിലേക്ക് ഉയർത്തി

follow whatsapp

ഡൽഹി: പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി പതിനഞ്ചു ലക്ഷം രൂപവരെ സാമ്പത്തിക സഹായം ലഭിക്കുന്ന തലത്തിലേക്ക് കേന്ദ്രസർക്കാർ ഉയർത്തി. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള പദ്ധതിയാണ് രാഷ്ട്രീയ ആരോഗ്യ നിധി. ഈ പദ്ധതിയിൽ വൃക്കകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലെത്തിയവർ, വൃക്കകൾക്ക് രക്തം ശുചീകരിക്കാൻ സാധിക്കാത്ത അവസ്ഥ, കരൾ രോഗങ്ങൾ, അവയവം മാറ്റി വയ്‌ക്കേണ്ട തരത്തിൽ വരെയെത്തിയ കാൻസർ രോഗങ്ങൾ തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മേല്പറഞ്ഞ രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതല്ല.

പ്രധാനമന്ത്രിയുടെ പുതുക്കിയ ചികിത്സ പദ്ധതിയിലൂടെ 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരാൾക്ക് ഒരു വർഷം അഞ്ചു ലക്ഷം രൂപവരെ ഈ പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ അപൂർവമായ രോഗങ്ങൾക്കും ചികിത്സയ്ക്കായി ധനസഹായം ഉറപ്പുവരുത്തും.

spot_img