ആരാധകനെ വേദിയിലേക്ക് വിളിച്ച് മലർത്തി കിടത്തി മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി ഗായിക രംഗത്ത്

സംഗീത നിശ നടക്കുന്നതിനിടയിൽ ആരാധകനെ വേദിയിലേക്ക് വിളിച്ച് വരുത്തിയ ശേഷം അയാളുടെ മുഖത്ത് മൂത്രം ഒഴിച്ച റോക്ക് ഗായിക സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി രംഗത്ത്. അമേരിക്കൻ റോക്ക് ഗായികയായ സോഫിയ യുറിസ്റ്റായാണ് തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

സംഗീത നിശ നടക്കുന്നതിനിടയിൽ ഗായിക പെട്ടെന്ന് പാട്ട് നിർത്തിയ ശേഷം കാണികളിൽ ഒരാളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. വേദിയിലെത്തിയ യുവാവിനെ മലർത്തി കിടത്തിയ ശേഷം തന്റെ പാന്റ്സ് അഴിച്ച ഗായിക യുവാവിന്റെ മുഖത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നു.

  ഇന്ത്യയുമായി കൂടുതൽ സംഘർഷത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി ചൈന

യുവാവിന്റെ മുഖത്ത് മൂത്രം ഒഴിക്കുന്നതിനിടയിൽ ഗായിക ഒരു ഗാനവും പാടുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിനെ അപമാനിക്കുകയായിരുന്നെന്നും മാപ്പ് പറയണമെന്നും ആവിശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധങ്ങളും വിമർശനങ്ങളും രൂക്ഷമായതോടെയാണ് ഗായിക മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

View this post on Instagram

A post shared by Sophia Urista (@sophiaurista)

Latest news
POPPULAR NEWS