കോവിഡ് 19 ഇന്ത്യയിൽ കൂടുതൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമെന്ന ഇളവിന് എതിരെ മുന്നറിയിപ്പുമായി ഐഎംഐ. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഇളവുകൾ സമൂഹവ്യാപനത്തിലേക്ക് നയിച്ചേക്കുമെന്നാണ് ഐഎംഎ ഓർമപ്പെടുത്തുന്നത്.
9851 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിന് ഉള്ളിൽ റിപ്പോർട്ട് ചെയ്യുകയും 273 പേര് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐഎംഎ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആരാധനാലയങ്ങൾ മറ്റും തുറന്നാൽ കൊറോണ വൈറസ് പടർന്ന ഉറവിടം മനസിലാക്കാൻ കഴിയാതെ വന്നേക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു.
ഐഎംഎ ഇറക്കിയ വാർത്താ കുറിപ്പിൽ നിലവിൽ കോവിഡ് വൈറസ് പടരുന്ന സാഹചര്യം ഉണ്ടായാൽ ആരോഗ്യ സംവിധാനം തന്നെ തകരാറിലാകുമെന്നും ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും രോഗം ബാധിച്ചവരുടെ എണ്ണം കൂടാൻ ഉള്ള സാധ്യത തള്ളി കളയാൻ കഴിയില്ലെന്നും ഐഎംആർ പറയുന്നു