ആരുമായും ഡേറ്റിംഗിനു തയ്യാറാണ് പക്ഷെ ഈ നിബന്ധനകൾ പാലിക്കണം ; തൃഷ പറയുന്നു

തമിഴ് സിനിമ രംഗത്ത് മികച്ച വേഷങ്ങൾ ചെയ്ത് തമിഴിലും മലയാളത്തിലും പ്രക്ഷകരുടെ ശ്രദ്ധ പിടിച്ചു വെച്ച താരമാണ് തൃഷ. ലോക്ക് ഡൌൺ കാലം ആഘോഷമാകുന്ന തൃഷ ടിക്ക് ടോക്കിൽ സജീവമാണ്, ടിക്ക് ടോക്കിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും താരം സജീവമാണ്, കൊറോണ വൈറസിന് എതിരെ ബോധവത്കരണം നടത്താനും തൃഷ മുൻ നിരയിൽ ഉണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡേറ്റിംഗ് പ്രണയം തുടങ്ങിയ കാര്യങ്ങളിൽ താൻ തയാറാണെന്നും എന്നാൽ തനിക്ക് ഒപ്പം ഡേറ്റ് ചെയ്യണം എങ്കിൽ എങ്ങനെ തന്റെ സമയം കളയില്ല എന്നതിനെ കുറിച്ച് 500 വാക്കിൽ കുറയാത്ത ഒരു ഉപന്യാസം എഴുതണം എന്നാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇട്ടിട്ടുള്ളത്.