ആരെത്തിയില്ലെങ്കിലും സുരേഷ് ഗോപിയെത്തി ; വണ്ടിപെരിയാർ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. പീഡനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏത് രാഷ്ട്രീയ ക്കാരനായാലും ഒടുക്കിയിരിക്കണമെന്നും കേരളത്തിന്റെ മാനംകെടുത്തിയ വാളയാറടക്കമുള്ള സംഭവങ്ങൾ അനുവദനീയമാണോ എന്നും ചോദിച്ചു.

പണ്ട് കവലകളിലും കലിങ്കിന്റെ പുറത്തും കൂട്ടം കൂടിയിരുന്ന നാട്ടിൻപുറത്തുകാർ ചിലപ്പോൾ ബീഡി വലിക്കും ചിലപ്പോൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഗ്ലാസെടുത്ത് ഒരെണ്ണം അടിക്കും അവർ ഒരു പെണ്ണിനേയും കടന്ന് ഇടിച്ചിരുന്നില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇന്ന് ചാരായതിനൊപ്പം കഞ്ചാവ് കൂടിയായതോടെ അമ്മയെയും പെങ്ങളെയും ഭാര്യയെ പോലും തിരിച്ചറിയതായെന്നും പെണ്ണെന്നാൽ ഒരു ഉൽപ്പന്നത്തിന്റെ ഭാഗമായി പോയെന്നും സുരേഷ് ഗോപി പറഞ്ഞു. വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  വീട് മതിയെന്ന് കാവ്യ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് ; നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ കാവ്യാമാധവൻ

Latest news
POPPULAR NEWS