ആരെ കണ്ടാലും പ്രണയം തോന്നും, വിവാഹം കഴിച്ച് കുട്ടികൾ വേണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ; ചലച്ചിത്രതാരം ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു

2016 ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീ വിദ്യ മുല്ലച്ചേരി. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, എസ്‌കേപ്പ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി സംവിധാനം ചെയ്ത സത്യം മാത്രമേ ബോധിപ്പിക്കാവു എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമയേക്കാൾ ഉപരി താരം കൂടുതലും അറിയപ്പെട്ടിരുന്നത് ഫ്‌ളവേഴ്‌സ് ടിവിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയാണ്.

ഒരിക്കൽ സ്റ്റാർ മാജിക്‌ വേദിയിൽ തന്റെ വളരെ രസകരമായി തന്റെ കുടുംബത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് വളരെ വാചാലമായിട്ടായിരുന്നു താരം അന്ന് സംസാരിച്ചത്. അച്ഛനുമായി താൻ വളരെ നല്ല സൗഹൃദത്തിലാണെന്നും എല്ലാകര്യത്തിലും വളരെ ക്ഷമയുള്ള വ്യക്തിയാണ് തന്റെ അച്ഛനെന്നും താരം പറഞ്ഞിരുന്നു.

  വിവാഹ ബന്ധം വേർപെടുത്തുന്നതും പ്രണയബന്ധം വേർപെടുത്തുന്നതും മോശം കാര്യമല്ല ; തുറന്ന് പറഞ്ഞ് രജിഷ വിജയൻ

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സങ്കല്പങ്ങളെയും ലക്ഷ്യേങ്ങളെയും കുറിച്ച് മനസുതുറക്കുകയാണ് താരം. സിനിമയുമായി ബന്ധമുള്ളയോരാളെ കല്യാണം കഴിക്കുകയും കുട്ടികൾ വേണമെന്നുള്ളതുമാണ് തന്റെ ജീവിത ലക്ഷ്യം എന്നാണ് താരം പറയുന്നത്. എന്നാൽ വിവാഹ ശേഷവും അഭിനയം തുടരുകയും വേണമെന്നും താരം പറയുന്നു. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ വെറും മിനുട്ടുകൾ മാത്രം നിലനിൽക്കുന്ന പ്രണയമാണ് തനിക്കുണ്ടായിട്ടുള്ളതെന്നും താരം പറയുന്നു. ആരെങ്കിലും കണ്ടാൽ പെട്ടന്ന് പ്രണയം തോന്നാറുണ്ടെന്നും അങ്ങനെ പലരോടും തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

Latest news
POPPULAR NEWS