ആരോഗ്യസേതു ആപ്പിലെ അപാകതകൾ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച ആരോഗ്യസേതു ആപ്പിലെ ഒരു അപാകത കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസർക്കാർ. കൂടാതെ ആപ്പിന് കൂടുതൽ ഗുണം ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും നിർദേശങ്ങൾ നൽകിയാലും സമ്മാനം ലഭിക്കുന്നതായിരിക്കും. ഈ പദ്ധതിയിൽ പങ്കാളികളാകേണ്ട അവസാന തീയതി 2020 ജൂൺ 26 ആണ്. ഇതിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ആർക്ക് വേണമെങ്കിലും പങ്കാളികളാകാൻ സാധിക്കും.