ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന പെൺകുട്ടികളെ ദേഹപരിശോധന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകനെന്ന പേരിൽ കറങ്ങി നടന്ന് പെൺകുട്ടികളോട് പൾസും ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട വ്യാജ ആരോഗ്യ പ്രവർത്തകൻ പിടിയിൽ. പോത്തൻകോട് ആയിരൂർ പാറ കള്ളികോട് സ്വദേശി അനീഷാണ് (29)പിടിയിലായത്. പെൺകുട്ടികളോട് ദേഹപരിശോധന നടത്താമെന്ന് പറഞ്ഞ ശേഷം പെൺകുട്ടികളെ കയറിപിടിച്ച് അനീഷ് തല്ക്ഷണം കാറിൽ കടന്നു കളയറാണ് പതിവ്.

  മേം മുസ്‌ലിം ഹേ മേരാ ഐഡി ദേഖോ ; മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ ഡൽഹിയിലെ അക്രമികൾക്ക് മുൻപിൽ മതം പറഞ്ഞ് കരയുന്ന ദയനീയ കാഴ്ച

വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ സ്കൂൾ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി ശല്യപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്യുന്നത്.ഇയാൾക്കെതിരെ മറ്റ് പരാതികൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS