ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും കൂടാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഓർത്തു അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് ഉള്ള കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് പറഞ്ഞത്. കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ നാട്ടിലുള്ളവരും വീട്ടിലുള്ളവരും അഭിനന്ദിക്കുന്ന വീഡിയോ ഷെയർ ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ പറഞ്ഞത്.
ഇതുപോലുള്ള കാഴ്ചകൾ കാണുമ്പൾ ഹൃദയത്തിൽ സന്തോഷം തോന്നുന്നു. ഇതാണ് ഇന്ത്യയുടെ ആത്മാവ്. കൊറോണ വൈറസിനെ നമ്മൾ ധൈര്യത്തോടെ തന്നെ നേരിടും. വൈറസിനെതിരെ മുന്നിൽ നിന്നു പോരാടുന്നവരെ കുറച്ചു ഓർത്തു അഭിമാനിക്കുന്നു. എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപ് രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനും അനുമോദിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി കൈയ്യടിക്കാനും മണിയടിക്കാനും പത്രങ്ങൾ കൊട്ടാനുമെല്ലാം ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളാനും പ്രധാനമന്ത്രി ആവശ്യപ്പെടുകയും ഓർഡിനൻസ് ഇറക്കുകയും ചെയ്തിരുന്നു.