ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞവർക്കെതിരെ കടുത്ത നടപടിയുമായി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ളവരാണ് ആക്രമണം നടത്തിയത്. ഇനിയും സംഭവത്തിൽ ആളുകളെ പിടികൂടാനുണ്ടെന്നും ഇവർ ആരോഗ്യ പ്രവർത്തകർക്ക് നേരെ സ്ഥിരമായി ആക്രമണം അഴിച്ചു വിടാറുണ്ടെന്നും പറയുന്നു. സംഭവത്തിൽ പിടിയിലായവർക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

റിപ്പബ്ലിക് ടിവിയാണ് സംഭവം തുറന്നു കാട്ടി വാർത്തയാക്കിയത്. പകർച്ച വ്യാധി നിയമ പ്രകാരവും ദേശീയ സുരക്ഷ നിയമ പ്രകാരവും ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരുടെ ജോലിയ്ക്ക് തടസമാകും വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നു നേരത്തെ യുപി സർക്കാർ വ്യക്തമാക്കിയിരുന്നു.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS