ആരോഗ്യ വകുപ്പിനെ അപകീർത്തിപ്പെടുത്തിയ 24 ന്യൂസ്‌ ചാനലിനെതിരെ നിയമനടപടി

കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ 24 ന്യൂസ്‌ ചാനലിനെതിരെ നിയമനടപടി. ഡോ ഷിനു ശ്യാമളന്റെ അഭിമുഖം കഴിഞ്ഞ ദിവസം ചാനലിൽ നടത്തിയിരുന്നു. ശ്രീകണ്ഠൻ നായർ ഷോയിൽ ആരോഗ്യ വകുപ്പിനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. സംസ്ഥാനത്തു വൈറസ് പടരുമ്പോൾ എല്ലാ വകുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രീകണ്ഠൻ നായർ ഷോയിലൂടെ ശ്രമിക്കുന്നതെന്നും ഡി എം ഓ ജില്ലാ കലക്ടർക്ക് റിപ്പോർട്ട്‌ നൽകി.

ഷോയിൽ ശ്രീകണ്ഠൻ നായരും ഷിനു ശ്യാമളനും ആരോഗ്യ വകുപ്പിനെ തരംതാഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തുന്നതെന്നും ഡി എം ഓ യുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകളോ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള കാര്യങ്ങൾ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യലാണെന്ന് നിർദേശം. എന്നാൽ നിർദ്ദേശത്തെ അവഗണിച്ചുകൊണ്ടാണ് 24 ന്യൂസ്‌ ചാനൽ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തി പരിപാടി നടത്തിയതെന്നും പറയുന്നു. സംഭവത്തിൽ ഡോ ഷിനു ശ്യാമളാനെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

  അനുപമ ഭയപെട്ടപോലെ ഒന്നും സംഭവിച്ചില്ല ; കുഞ്ഞ് അനുപയുടേത് തന്നെ, ഡിഎൻഎ പരിശോധന ഫലം പുറത്ത്

Latest news
POPPULAR NEWS