ആരോഗ്യ വകുപ്പ് പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്; യുവാവിന്റെ പോസ്റ്റ്‌ വൈറലാകുന്നു

അബുദാബിയിൽ നിന്നും നാട്ടിലെത്തിയ ബഷീർ അഹമ്മദ് എന്നയാൾ തന്റെ വീട്ടിൽ എത്തിയതിനു ശേഷം കണ്ണൂരിൽ നിന്നുള്ള നിർദേശം അനുസരിച്ചു അടുത്തുള്ള ഔദ്യോഗിക ആരോഗ്യ പ്രവർത്തകയെ വിളിച്ചു വിവരം അറിയിച്ചു. വീട്ടിൽ സ്വയം ഐസുലേഷനിൽ കഴിയുന്ന ബഷീർ ആരോഗ്യ വകുപ്പ് തന്നെ ബന്ധപ്പെടുന്നതും കാത്ത് വൈകിട്ട് 4: 30 വരെയിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ വിളിച്ചു ചോദിക്കുക പോലും ചെയ്‌തില്ലെന്നും തുടർന്ന് ഡിക്‌സൺ എന്നയാളെ അറിയിച്ചെന്നും അയാൾ ഹെല്പ്ലൈൻ നമ്പറിലേക്ക് വിളിച്ചെന്നും ആളുടെ ഡീറ്റെയിൽ കൊടുത്തുവെന്നും ഡിക്‌സൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. എന്നാൽ ഉടൻ തന്നെ ബന്ധപ്പെടാമെന്നു പറഞ്ഞിട്ടും രാത്രി 8:23 പിഎം വരെ ആരും ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡിക്‌സൺ വിജെയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

അബുദാബി എയർപോർട്ടിൽ നിന്നും ഇന്നലെ വെളുപ്പിന് 4.30ന് കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ ബഷീർ അഹമ്മദ്, വയസ് 55, എന്നയാൾ കോഴിക്കോട് ജില്ലയിൽ, വില്യാപ്പള്ളിയിലെ വീട്ടിൽ ഇന്നലെ രാവിലെ 10 മണിക്ക് എത്തിയതിനു ശേഷം കണ്ണൂരിൽ നിന്നുള്ള നിർദേശം അനുസരിച്ച് അടുത്തുള്ള ഔദ്യോഗിക ആരോഗ്യ പ്രവർത്തകയെ വിവരം വിളിച്ചു പറഞ്ഞു. വീട്ടിൽ സ്വയം ഐസൊലേഷനിൽ ഇരിക്കുന്ന ബഷീർ അഹമ്മദ്‌, ആരോഗ്യ വകുപ്പ് തന്നേബന്ധപ്പെടുന്നതും കാത്തു ഇന്ന് 4.30 പിഎം വരെയിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ വിളിച്ചു ചോദിക്കുകപോലും ചെയ്തില്ല. വിവരം എന്നെ അറിയിച്ചു. ഞാൻ 4.35 ന് 0471 2309255 എന്ന corona virus ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചു പറഞ്ഞു. അവർ 0495 236063 എന്ന കോഴിക്കോട്ടെ ഹെൽപ് ലൈൻ നമ്പറിലേക്കു വിളിക്കാൻ പറഞ്ഞു. 4.44ന് ഞാൻ ആ നമ്പറിലേക്ക് വിളിച്ചു ആളുടെ ഡീറ്റെയിൽസ് കൊടുത്തു. ഉടൻതന്നെ ഞങ്ങൾ ബന്ധപ്പെടാം എന്നു അവർ എനിക്ക് വാക്ക് തന്നു.

Also Read  വീടിന് മാത്രമായി ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യത ; കൊടുങ്ങലൂരിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്

എന്നാൽ 8.23പിഎം വരെ ആരും ബഷീർ അഹമ്മദിനെ ബന്ധപ്പെട്ടില്ല. കോഴിക്കോട്ടെ ഹെൽപ് ലൈൻ നമ്പറിലേക്ക് ഞാൻ വീണ്ടും 8.24നും 8.25നും വിളിച്ചു. നോ റെസ്പോൺസ്. വീണ്ടും തിരുവനന്തപുരത്തേക്ക് വിളിക്കുന്നു, ഡീറ്റെയിൽസ് കൊടുക്കുന്നു. ഉടൻ ഞങ്ങൾ കോണ്ടാക്ട് ചെയ്യാം എന്നു മറുപടി.
പിന്നീട് ബഷീർ അഹമ്മദിന്റെ മകൻ ( mob.9526158577)എന്നെ വിളിച്ചു പറയുന്നത്, തിരുവനന്തപുരത്തുനിന്നും വിളിച്ചു, ബഷീർ അഹമ്മദ്‌ പുറത്തിറങ്ങി നടക്കുന്നതായി കംപ്ലയിന്റ് കിട്ടിയിട്ടുണ്ടത്രേ! പിന്നെ, കൊറോണ രോഗലക്ഷണം വല്ലതും കണ്ടാൽ അടുത്തുള്ള ആശുപത്രിയിൽ പോകണമെന്ന ഉപദേശവും!! രാപകൽ കഷ്ടപ്പെടുന്ന ശൈലജ ടീച്ചർ ഇതുവല്ലതും അറിയുന്നുണ്ടോ?