KERALA NEWSആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവർ അറസ്റ്റിൽ

ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവർ അറസ്റ്റിൽ

chanakya news

തൊടുപുഴ : രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാശേരി കരിമ്പനക്കൽ പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവർ ആണിയാൾ.

- Advertisement -

രണ്ടാം ക്ലാസ്സ് വിദ്യാർഥിനി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് വിദ്യാർത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയയക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.