ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് സുവിശേഷ പ്രചാരകരുടെ സ്റ്റാൾ ; ഹിന്ദു ഐക്യവേദി പ്രവർത്തകർ അടപ്പിച്ചു

തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് പൊങ്കാല നടത്തുന്ന സ്ഥലത്തിനടുത്ത് സുവിശേഷ പ്രചാരകരുടെ സ്റ്റാൾ. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഹിന്ദുഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്റ്റാൾ അടച്ചു സുവിശേഷകർ പോകുകയുണ്ടായി. മദ്യപാനം നിങ്ങൾക്കൊരു പ്രശ്നമാണോ ആൽക്കഹോളിക്ക് അനോനിമസിന് സഹായിക്കാൻ കഴിയുമെന്ന തരത്തിലുള്ള ബോർഡും വെച്ചാണ് സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. കൂടാതെ ബോർഡിൽ നാല് മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സ്റ്റാളിന്റെ ചിത്രങ്ങളും മൊബൈൽ നമ്പറുകളും പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ താങ്കൾ യേശുക്രിസ്തുവിൽ വിശ്വസിക്കൂ പള്ളിയിൽ വരൂ പ്രാർത്ഥനയിൽ പങ്കെടുക്കൂ എന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് ഹിന്ദുഐക്യവേദി പ്രവർത്തകർ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ്‌ ഇടപെട്ട് സ്റ്റാൾ നീക്കം ചെയ്യാൻ സുവിശേഷകാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്ര പരിസരത്തു നിന്നും സ്റ്റാൾ പിൻവലിക്കുകയും ചെയ്തു.