ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ വാടകവീട്ടിൽ മ-രിച്ച നിലയിൽ കണ്ടെത്തിയ യുവദമ്പതികളിൽ ഒരാൾക്ക് കോവിഡ് ഉണ്ടായിരുന്നതായി കണ്ടെത്തി. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് രോഗം കണ്ടെത്തിയത്. പന്തളം കുരമ്പാല സ്വദേശിയായ ജിതിനും യുവതിയും ഒളിച്ചോടി വിവാഹം കഴിച്ചിട്ട് രണ്ടു മാസം മാത്രമേ ആയിരുന്നുള്ളൂ. പെയിന്റിംഗ് തൊഴിലാളിയായ ജിതിൻ വാടക വീട്ടിൽ തൂങ്ങിമ-രിച്ച നിലയിലും ദേവിയെ കട്ടിലിൽ മ-രിച്ച നിലയിലുമാണ് കണ്ടെത്തിയിരുന്നത്. രണ്ടുവർഷം മുമ്പ് ജിതിനൊപ്പം ദേവിക ഒളിച്ചോടി പോയതിനെ തുടർന്ന് ജിതിനെതിരെ പോലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് ഇയാൾക്കൊപ്പം താമസിക്കാൻ ദേവിക സമ്മതം അറിയിച്ചതിനെത്തുടർന്ന് കോടതി ഇടപെട്ട് ദേവികയെ ആലപ്പുഴ മഹിളാമന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയായ ശേഷം ഇരുവരും രജിസ്റ്റർ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ആഗ്രഹിച്ച തരത്തിലുള്ള ജീവിതമല്ല തനിക്ക് ലഭിച്ചതെന്നും മോശമായ സാഹചര്യത്തിലാണ് താൻ പോയതെന്നും ഒരു കത്തിൽ പറയുന്നുണ്ട്. ജിതിന്റെതെന്ന് കരുതുന്ന കത്തിൽ താൻ ഒരുപാട് സാമ്പത്തിക പ്രശ്നത്തിൽ ആണെന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങൾ കാണും അതൊന്നും എനിക്ക് ചെയ്യാൻ കഴിയില്ലെന്നും എന്നോട് ക്ഷമിക്കണമെന്നും പറയുന്നുണ്ട്.