ആലപ്പുഴയിൽ കൊറോണ വൈറസ് ബാധിച്ച് നിരീക്ഷണത്തിലിരുന്ന വിദേശ ദമ്പദികൾ മുങ്ങി

ആലപ്പുഴ : കൊറോണ വൈറസ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പദികൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. യുകെയിൽ നിന്നും വന്ന രോഗബാധിതരായ വിദേശികളാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കടന്ന് കളഞ്ഞത്. പോലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച യുകെയിൽ നിന്നും ഖത്തർ വഴി കേരളത്തിലെത്തിയ ഇവർ.ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഐസൊലേഷൻ പിരിയഡ് കഴിയുന്നതിന് മുൻപ് വിദേശ ദമ്പദികൾ അവിടെ നിന്ന് ചാടി പോകുകയായിരുന്നു.