ആലപ്പുഴയിൽ ഡി വൈ എഫ് ഐയിൽ കൂട്ടരാജി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കായംകുളത്തു ഡി വൈ എഫ് ഐ പ്രവർത്തകർ രാജിവെച്ചു. കായംകുളം എം എൽ എ പ്രതിഭ ഹരിയും ചില നേതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചയാണ് രാജിയ്ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയിലെ 21 പേരിൽ 19 പേരും രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടിൽ പോലീസ് റെയിഡ് നടത്തിയിരുന്നു. ഇതും രാജിയ്ക്കുള്ള പ്രധാന കാരണമാകാമെന്നും പറയുന്നുണ്ട്.

  ലോക്ക് ഡൗൺ ലംഘിച്ചു ഡി വൈ എഫ് ഐ പരിപാടിയിൽ പങ്കെടുത്ത മന്ത്രി ടിപി രാമകൃഷ്ണനെതിരെ പരാതി

കായംകുളം എം എൽ എയായ പ്രതിഭ ഹരിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വിമർശനവും ആക്രമണവുമായി കായംകുളത്തെ ചില ഡി വൈ എഫ് ഐ നേതാക്കൾ വന്നിരുന്നു. ഇതേ തുടർന്ന് എം എൽ എ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുകയും സംഭവം വിവാദമാവുകയും ചെയുകയായിരുന്നു.

Latest news
POPPULAR NEWS