ആലപ്പുഴ : ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. രഞ്ജിത്തിനെ കൊലപ്പെടുത്താനായി അക്രമി സംഘം എത്തിയ എസ്ഡിപിഐ നിയന്ത്രണത്തിലുള്ള ആംബുലൻസും പോലീസ് കസ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിനെ അഞ്ജാത സംഘം വെട്ടികൊലപ്പെടുത്തിയതിന് പിന്നാലെയാണ് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകങ്ങളുടെ സാഹചര്യത്തിൽ ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.