ആലപ്പുഴ : സ്കൂൾ തുറന്നതിന് പിന്നാലെ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. എടത്വ മുട്ടാറിലാണ് സ്കൂൾ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടി പീഡനത്തിന് ഇരയായത്.
തിങ്കളാഴ്ച് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങും വഴി ഒരു സംഘം ആളുകൾ പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.