ആലുവയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് ബാബു വഴക്ക് കൂടും, ; വാണി വിശ്വനാഥ്

ആക്ഷൻ ക്വീൻ എന്ന വിളിപ്പേര് ലഭിച്ച മലയാള താരമാണ് വാണി വിശ്വനാഥ്. നടനായ ബാബു രാജിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്ത് തിളങ്ങിയ സമയത്താണ് ബാബുരാജ് വാണിയുമായി സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയ വിവാഹം കഴിക്കുകയും ചെയ്തത്.
വാണി മലയാളത്തിൽ ചെയ്ത മിക്ക വേഷങ്ങളും ആക്ഷൻ രംഗങ്ങൾക്ക് മുൻഗണന കൊടുത്ത ചിത്രങ്ങളായിരുന്നു. തെലുങ്കിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ സമയത്താണ് താരത്തിന് മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചതും ഇവിടെ സജീവമായതും. ബാബു രാജുമായി പ്രണയത്തിലായ വാണി പല എതിർപ്പുകളും മറികടന്നാണ് ഇരുവരും വിവാഹിതരായത്.

Also Read  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

ഇരുവരുടെയും ദാമ്പത്തിക ബന്ധത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് വാണി ഇപ്പോൾ. അടുത്ത സൗഹൃദമാണ് വിവാഹത്തിൽ എത്തിച്ചതെന്നും അതിനാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് ഇടയിൽ പ്രണയമുണ്ടെന്നും എങ്കിലും വഴക്കുമുണ്ടെന്നും താരം പറയുന്നു. ആലുവയിൽ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടാലും ചെന്നൈയിലുള്ള തന്നെ വിളിച്ചു വഴക് കൂടുമെന്നും ഇവിടെ എത്താൻ വേണ്ടി തിരിക്കുമ്പോളാണ് ഇത്തരം ട്രാഫിക് ഉണ്ടകുന്നത് സമയം തെറ്റുമെന്ന് തോന്നുന്നത് കൊണ്ടാണ് ആ വഴക്കുണ്ടാകുന്നതെന്നും അത് തനിക്ക് അറിയാമെന്നും വാണി പറയുന്നു.