ആലുവയിൽ നിന്നും കാണാതായ പെൺകുട്ടിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ആലുവയിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ പതിനഞ്ച് വയസുകാരിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി ആടുവത്തുരുത്ത് സ്വദേശി രാജേഷിന്റെ മകൾ നന്ദനയുടെ മൃദദേഹമാണ് പെരിയാറിൽ നിന്നും കണ്ടെത്തിയത്.

യുസി കോളേജിന് സമീപമുള്ള തടിക്കടവ് പാലത്തിന് താഴെയായാണ് മൃദദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ നന്ദനയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ നാന്ദനയെ കാണാതാവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തുള്ള സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പെൺകുട്ടി പെരിയാർ തീരത്തേക്ക് നടന്ന് പോയതായുള്ള ദൃശ്യങ്ങൾ ലഭിച്ചു.

  സ്വന്തം പാർട്ടിയിലുള്ള നുഴഞ്ഞുകയറ്റക്കാരായ എസ്.ഡി.പി.ഐക്കാരെ ആദ്യം പുറത്താക്കൂ പിണറായി വിജയാ.. അലനും താഹയും ഉദാഹരണങ്ങളാണ്: മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകികൊണ്ട് കിടില കെ സുരേന്ദ്രൻ

ഉച്ചകഴിഞ്ഞ് പെൺകുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി നാട്ടുകാർ മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ പെരിയാറിന്റെ സമീപത്ത് നിന്നും പെൺകുട്ടിയുടെ ബാഗും ചെരിപ്പും കണ്ടെത്തി. ഇതോടെ പെൺകുട്ടി ആറിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി പോലീസ് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ മൃദദേഹം കണ്ടെടുക്കുകയായിരുന്നു.

Latest news
POPPULAR NEWS