പത്തനംതിട്ട : ഉത്ര വധക്കേസിൽ വിധി പ്രഖ്യാപിച്ച ദിവസവും ആളും അനക്കവുമൊന്നും ഇല്ലാതെ പ്രതി സൂരജിന്റെ വീട്. കഴിഞ്ഞ ദിവസം വരെ സൂരജിന്റെ മാതാവും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച് രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുകയായണെന്ന് സമീപ വാസികൾ പറയുന്നു.
ഉത്ര വധക്കേസിൽ സൂരജ് പ്രതിയായതിന് ശേഷം സൂരജിന്റെ കുടുംബവുമായി നാട്ടുകാരും സമീപവാസികളും അടുത്ത് ഇടപഴകാറില്ല. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് സൂരജിന്റെ കുടുംബം പുറത്തിറങ്ങാറുള്ളത്. അല്ലാത്ത സമയങ്ങളിലൊക്കെ വീട് അടഞ്ഞ് തന്നെയാണ് കാണുന്നതെന്ന് അയൽവാസികൾ പറയുന്നു.
അതേസമയം സൂരജിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നാണ് സൂരജിന്റെ അയൽവാസികൾ അടക്കമുള്ളവർ പറയുന്നത്. കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിൽ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്നാണ് അഭ്യൂഹം പറന്നത് എന്നാൽ ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.