ആളുകളുടെ മുന്നിൽ വെച്ച് ദാസേട്ടനെ പോടാ എന്ന് വിളിച്ചതിൽ ഇന്നും ദുഖിക്കുന്നു ; മഞ്ജരി

മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. ഒരുപാട് നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മഞ്ജരി അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ കൂടിയാണ് മലയാള സിനിമ ഗാന രംഗത്തേക്ക് വരുന്നത്. ഇപ്പോൾ മഞ്ജരി തന്റെ ഫേസ്ബുക് ലൈവിൽ ഒരിക്കൽ യേശു ദാസിനെ പോടാ എന്ന് വിളിച്ച സന്ദർഭം വ്യക്തമാക്കിയിരിക്കുവാണ്‌.

തന്റെ ചെറുപ്പത്തിൽ ദാസേട്ടൻ ഒപ്പം ഗാനമേളകളിൽ പാടുന്നുണ്ടായിരിവെന്നും മീശമാധവൻ എന്ന സിനിമയിലെ എന്റെ എല്ലാം എല്ലാം അല്ലെ എന്ന പാട് പാടാൻ നിന്ന തന്നോട് പാട്ടിലെ ഡയലോഗ് അടക്കം പഠിച്ചിട്ടില്ലേ എന്ന് ദാസേട്ടൻ ചോദിച്ചിരുന്നു. പിന്നീട് ദാസേട്ടൻ ഒപ്പം പാടി തുടങ്ങിയപ്പോൾ അവസാനം പാട്ടിൽ പോടാ എന്ന് വിളിക്കുന്ന ഒരു ഡയലോഗ് ഉണ്ട് അത് വന്നപ്പോൾ തനിക്ക് പാട്ട് നിർത്തേണ്ടി വന്നെന്നും, ദാസേട്ടൻ പോലെ ഉള്ള ഒരാളുടെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാൻ കഴിഞ്ഞില്ല തുടർന്ന് വീണ്ടും പാടാൻ ദാസേട്ടൻ നിർബന്ധിച്ചപ്പോൾ വീണ്ടും പാടി തുടങ്ങി.

  മകനോടൊപ്പം വിവസ്ത്രയായി ഫോട്ടോയെടുത്ത യുവതിയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു

പക്ഷേ ആ ഡയലോഗ് വന്നപ്പോൾ വീണ്ടും നിർത്തേണ്ടി വന്നു, ഗുരു തുല്യനായി കാണുന്ന ദാസേട്ടന്റെ മുഖത്ത് നോക്കി തനിക് വിളിക്കാൻ കഴിയില്ല എന്ന് കണ്ടപ്പോൾ ആളുകൾ എല്ലാം നിശബ്ദരായി നിന്നു. തുടർന്ന് സ്റ്റേജിൽ കേറുമ്പോൾ ബന്ധങ്ങൾ നോക്കേണ്ട കാര്യമില്ലന്നും പാട്ടിൽ മാത്രം ശ്രദ്ധിക്കാനും ഉപദേശിച്ചു. തുടർന്ന് പാട് പാടി അവസാനിപ്പിച്ചു ഇടക്ക് പോടാ എന്ന് വിളിക്കേണ്ടി വന്നതിൽ ദാസേട്ടനോട് ഒരുപാട് തവണ ക്ഷമ ചോദിച്ചെന്നും മഞ്ജരി പറയുന്നു.

Latest news
POPPULAR NEWS