ആളുകളുടെ ശല്ല്യം ഒഴിവാക്കാൻ പർദ്ദ ധരിച്ചാണ് ലുലുമാളിൽ പോകുന്നത് ; ചലച്ചിത്രതാരം ഹണി റോസ്

മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായെത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു.

അഭിനയത്തിലും മോഡലിംഗിലും തിളങ്ങി നിൽക്കുന്ന ഹണി റോസ് തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മോഡേൺ ലുക്കിൽ എത്തിയ താരം വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമാണ് ധരിച്ചത്.

അതേസമയം തനിക്ക് ഏറ്റവും ഇഷ്ടപെട്ട ഷോപ്പിങ് സെന്ററുകളിൽ ഒന്നാണ് ലുലു മാൾ എന്ന് ഹണി റോസ് പറഞ്ഞു. ലുലുമാളിലെ കാഴ്ചകൾ ആസ്വദിക്കാൻ പർദ്ദ ധരിച്ചാണ് താൻ മാളിൽ എത്താറുള്ളതെന്നും താരം പറഞ്ഞു. ആളുകൾ തിരിച്ചറിയാതിരിക്കാനാണ് പർദ്ദ ധരിച്ച് മാളിൽ വരുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.

മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും പുതിയ ചിത്രങ്ങൾ അഭിനയിച്ച് വരികയാണ് താരം.ബിഗ് ബ്രദർ ആണ് താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം.