ആളുകൾ എന്നെ വിളിക്കുന്നത് വാറ്റുകാരി എന്നാണ് സത്യത്തിൽ ചാരായം ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണൻ

ഒരുപാട് സീരിയൽ സിനിമകളിൽ വേഷമിട്ട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് സരിത ബാലകൃഷ്‌ണൻ. അശകൊശലെ പെണ്ണുണ്ടോ എന്ന ഗാനത്തിൽ അഭിനയിച്ചാണ് സരിത പ്രേക്ഷക ശ്രദ്ധനേടുന്നത്. സീരിയലികളിൽ കോമഡി വേഷവും നെഗറ്റീവ് വേഷവും ഉൾപ്പടെ ഒരുപാട് വിത്യസ്ത വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

നൃത്തത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ സരിത ഇതുവരെ 50 ൽ അധികം സീരിയലികളിൽ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ ജന്മം എന്ന സീരിയലിലെ സുജയാണ് താരത്തിന് ഏറ്റവും പ്രിയപ്പെട്ട വേഷം. വിവാഹത്തിന് ശേഷം 8 വർഷം അഭിനയ ജീവിതത്തിൽ നിന്നും താരം അവധിയെടുത്തിരുന്നു. ഇപ്പോൾ തന്നെ എല്ലാവരും വാറ്റുകാരി എന്നാണ് വിളിക്കുന്നതെന്നും. എന്നാൽ താൻ ചാരായം വറ്റിയിട്ടല്ലാ ആളുകൾ അങ്ങനെ വിളിക്കുന്നതെന്നും സ്ത്രീ ജന്മം എന്ന സീരിയലിൽ വാറ്റുകാരി സുജ എന്നായിരുന്നു കഥാപാത്രത്തിന്റെ പേരെന്നും താരം പറയുന്നു. ഒരു പക്ഷേ ആ കഥാപാത്രത്തിൽ കൂടി ശ്രദ്ധ നേടിയത് കൊണ്ടാകാം ആളുകൾ അങ്ങനെ വിളിക്കുന്നത്. സത്യത്തിൽ താൻ ചാരായം നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന് താരം പറഞ്ഞു.

  ജീവൻ വെടിഞ്ഞ ഒരു പെണ്ണിൻ്റെ ദയനീയമായ നിലവിളി ഞാനിവിടെ കേൾക്കുന്നു ; ഉദയാ സ്റ്റുഡിയോയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത് വെളിപ്പെടുത്തി ആലപ്പി അഷറഫ്

താൻ ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോൾ ദേ വാറ്റുകാരി പോകുന്നു എന്നാണ് ആളുകൾ പറയുന്നത്. ആദ്യമൊക്കെ കേൾക്കുമ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു പക്ഷേ ആ കഥാപാത്രം പ്രേക്ഷകരെ അത്രക്ക് പിടിച്ചു നിർത്തിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ടെന്ന് സരിത പറയുന്നു.

കോമഡി മറ്റ് വേഷങ്ങളൊക്കെ ചെയ്യുന്നതിലും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് നെഗറ്റീവ് വേഷം ചെയ്തപ്പോളാണ് അത്കൊണ്ട് നെഗറ്റീവ് വേഷങ്ങളാണ് കൂടുതൽ ഇഷ്ടമെന്നും ഒപ്പം പുതുമയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാൽ അവസരം ലഭിച്ചിട്ടില്ലെന്നും സരിത കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS