ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ് പറഞ്ഞിട്ട് കാര്യമില്ലെന്ന് സിനിമാ താരം രശ്മി ബോബൻ

അമ്മയായും സഹോദരിയായും ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് രശ്മി ബോബൻ. വർഷങ്ങളായി സിനിമയിലുള്ള താരം ആരാധകർക്ക് പ്രിയപ്പെട്ട ഒരു നടി കൂടിയാണ്. തന്റെ ശരീരത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകളും അവഗണനകളും പലപ്പോഴും നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട അവസ്ഥകളെ പറ്റി താരം പറഞ്ഞത്.

ശരീര വണ്ണത്തിന്റെ പേരിൽ ബോഡി ഷെമിങ് അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ ആ കാര്യം ഓർത്ത് വിഷമിക്കാറില്ലനും താരം പറയുന്നു. നമ്മുടെ മുൻവിധികൾ മാറ്റി വെക്കണമെന്നും ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ ഇ കാര്യങ്ങൾ താൻ കളയുമെന്നും തനിക്ക് നേരിടുന്ന അതെ അവസ്ഥ തീരെ മെലിഞ്ഞവരും നേരിടുന്നുണ്ടെന്നും അവർ കടന്നു പോകുന്ന മാനസിക അവസ്ഥ അവർക്കല്ലേ അറിയൂ എന്നും രശ്മി ചോദിക്കുന്നു.

  ഒരുപാട് കളിയാക്കൽ കേട്ടു, കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടു, ഡിപ്രഷനിലേക്ക് പോകുമോ എന്ന് ഭയപ്പെട്ടു: വെളിപ്പെടുത്തലുമായി നടി സ്നേഹ ബാബു

ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്, വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്. കുട്ടികാലത്ത് പോലും ചിലർ താൻ ഏത് കോളേജിലാണ് എന്ന് പലരും ചോദിക്കുമായിരുന്നു ഭക്ഷണം കഴിക്കുന്നവർക്ക് മാത്രമാണ് വണ്ണം വരുന്നതെന്ന തോന്നൽ ചിലർക്ക് ഉണ്ടെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് വണ്ണം വെക്കാമെന്നും താരം പറയുന്നു. തൈറോയ്ഡ്, സമ്മർദ്ദം തുടങ്ങിയ ഉണ്ടായാൽ വണ്ണം വരുമെന്നും എന്നാൽ ചോദിക്കുന്നവർ ആ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ല ഇത്തരക്കാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അത്കൊണ്ട് അവർക്ക് ചെവി കൊടുക്കാറില്ലന്നും താരം പറയുന്നു.

Latest news
POPPULAR NEWS