ആളുകൾ പറയുന്നത് കേൾക്കാത്തത് കൊണ്ടാവാം തന്റെ രണ്ട് വിവാഹ ബന്ധവും പരാജയമായത് ; തുറന്ന് പറഞ്ഞ് ചാർമിള

മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത താരമാണ് ചാർമിള. ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ 1991 ൽ ഇറങ്ങിയ ധനം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ചാർമിള ശ്രദ്ധിക്കപ്പെട്ടത് കാബൂളി വാല, പ്രിയപ്പെട്ട കുക്കു, അങ്കിൾ ബൺ, കേളി തുടങ്ങിയ സിനിമയിലും ഇ തെന്നിന്ത്യൻ സുന്ദരി വേഷമിട്ടിട്ടുണ്ട്.

സിനിമ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പക്ഷേ താരത്തിന്റെ യഥാർത്ഥ ജീവിതം പരാജയപ്പെട്ടിരിന്നു. തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് ബാബു ആന്റണിയുമായുള്ള പ്രണയവും അതിന് ശേഷം കിഷോർ സത്യയുമായുള്ള വിവാഹങ്ങളും മറ്റും സിനിമ ലോകത്ത് വലിയ രീതിയിൽ വാർത്തയായി മാറിയിരുന്നു. എന്നാൽ കിഷോർ സത്യയുമായുള്ള ബന്ധവും താരത്തിന് ഇടക്ക് വെച്ച് പിരിയേണ്ടി വന്നു.

പിന്നീട് രണ്ടാമത് രജീഷ് എന്നയാളുമായി വിവാഹം നടന്നെങ്കിലും അതും ഇടക്ക് വെച്ച് പിരിയേണ്ടി വന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായ താരം മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിൽ ഇപ്പോൾ ഭാഗമാണ്. ബാബു ആന്റണിയുമായുള്ള പ്രണയത്തെ പറ്റിയും സിനിമ ജീവിതത്തെ പറ്റിയും മനസ്സ് തുറക്കുകയാണ് ചാർമിള ഇപ്പോൾ.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

സിനിമയിൽ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും പക്ഷേ അവർ പറയുന്നതൊന്നും താൻ കേൾക്കാറില്ല അത്കൊണ്ട് ജീവിതത്തിൽ പരാജയം സംഭവിച്ചു. അച്ഛനും അമ്മയും പോലും പറയുന്നത് താൻ കേൾക്കാറില്ലനും താരം പറയുന്നു. സിനിമയിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും കാരണം സൈറ്റിൽ എത്തിയാൽ അദ്ദേഹം കൂളാണ്, താര ജാഡകളില്ലാത്തത് കൊണ്ട് ടെൻഷനുണ്ടായിട്ടില്ലന്നും ചാർമിള പറയുന്നു എന്നാൽ ബാബു ആന്റണിക്ക് ഒപ്പം അഭിനയിക്കുമ്പോൾ അത്ര ജോളിയല്ല അദ്ദേഹത്തോട് സംസാരിക്കാൻ സ്റ്റൂൾ വേണമെന്നും ബാബു ആന്റണിയെ കുറിച്ച് സംസാരിക്കുമ്പോൾ വിഷമമുണ്ടാകാറുണ്ടെന്നും താരം പറയുന്നു.

Latest news
POPPULAR NEWS