ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങൻമാരെ തിരിച്ചറിയാത്തവൻമാര് ചെയ്യുന്നത് ; ചിത്രങ്ങൾ അശ്ലീലമായി പ്രചരിപ്പിച്ചതിനെതിരെ താരം

സമൂഹ മാധ്യമങ്ങൾ വഴി നിരവധി മോശം അനുഭവങ്ങൾ പല ആൾക്കാർക്കും ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഇരകളായിട്ടുള്ളത് സെലിബ്രിറ്റികളാണ്. താരങ്ങൾ ഇടുന്ന ഓരോ ചിത്രങ്ങൾക്കും മോശം കമന്റുകളും, അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മാറ്റുന്നതും ഒക്കെ സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. സിനിമാതാരങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ചിത്രം മോർഫ് ചെയ്തതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഡലും ആർട്ടിസ്റ്റുമായ അർച്ചന ലത. തന്റെ ചിത്രത്തിൽ താരസുന്ദരി സായി പല്ലവിയുടെ തല ഒട്ടിച്ചു ചേർക്കുകയായിരുന്നു. മറ്റു മീഡിയ പേജുകളിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ആളെ കളിയാക്കുന്ന പ്രവർത്തിയാണ് ചില പെങ്ങന്മാരെ തിരിച്ചറിയാൻ പറ്റാത്തവന്മാർ ചെയുന്നത്. അങ്ങോട്ട് ആർക്കും ദ്രോഹം ചെയ്തില്ലേലും ഇങ്ങോട്ട് കേറി ദ്രോഹം ചെയ്യുന്നവർ കൂടി വരികയാണ് എന്നും അർച്ചന തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. അർച്ചനയുടെ വാക്കുകൾ ഇങ്ങനെ

പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആർട്ടിസ്റ്റാണ് മോഡൽ രംഗത്ത് ഇപ്പോൾ സജീവം ആണ്. എന്റെ തല വെട്ടിമാറ്റി അവിടെ സായിപ്പല്ലവിയുടെ ഫോട്ടോ വച്ച് മോർഫിംങ് ചെയ്യ്തത് കാണുവാൻ ഇടയായി. കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളിൽ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം രീതി ശരിയായ കാര്യങ്ങൾ അല്ല..

ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങൻമാരെ തിരിച്ചറിയാത്തവൻമാര് ചെയ്യുന്നത്. ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാൻ ഇവിടെ ആളുകളുടെ എണ്ണം കൂടി വരികയാണ്. നമ്മളുടെ ഉപജീവന മാർഗ്ഗം ആണ് മോഡലിംങ് കുറെ പേര് ഈ ഫീൽഡിൽ വന്നത് കൊണ്ട് തളർത്തുവാൻ നോക്കുന്നുണ്ട്. ഇപ്പോൾ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിയ്ക്കുന്നു. അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ്,ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികൾ ചെയ്യാതിരിയ്ക്കുക അല്ലെങ്കിൽ നിയമനടപടികൾക്ക് വിധേയം ആകേണ്ടി വരും എന്ന് ഓർമ്മിപ്പിയ്ക്കുന്നു.