ആവശ്യമെങ്കിൽ 3.2 ലക്ഷം ഐസൊലേഷൻ ബെഡുകൾ ട്രെയിനുകളില്‍ ഒരുക്കാമെന്നു ഇന്ത്യൻ റെയിൽവേ

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപ്തി ഇന്ത്യയിൽ കൂടിവരുന്ന സാഹചര്യത്തിൽ ആവശ്യമായി വന്നാൽ 3.2 ലക്ഷം ബെഡുകൾ ട്രെയിനിനുള്ളിൽ നിർമ്മിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ റെയിൽവേ. ഏകദേശം ഇരുപതിനായിരത്തോളം കൊച്ചുകളിലായി ഇത്രയും ബെഡുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും റെയിൽവെ അറിയിച്ചു. ഒരു കോച്ചിൽ 16 ബെഡുകൾ വെച്ചാണ് ഒരുക്കുന്നത്. ഇത്തരത്തിൽ രാജ്യത്തെ 16 സോണുകളിൽ നിർമ്മിക്കും.

സെക്കന്ദരാബാദിലെ സൗത്ത് സെൻട്രൽ റെയിൽവേയിൽ 486 കോച്ചുകളും മുംബൈ സെൻട്രലിൽ 482 കോച്ചുകളും ഇത്തരത്തിൽ നിർമ്മിക്കാൻ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ഇതിന്റെ ഭാഗമായുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണ വൈറസിന്റെ വ്യാപ്തി കൂടുന്നതിനാൽ ആളുകളെ ഐസുലേഷനിൽ പാർപ്പിക്കാൻ രാജ്യത്തെ ഹോസ്പിറ്റലുകളിലും മറ്റും ഇടം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

Also Read  രാജ്യദ്രോഹ പരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ടിക് ടോക്, വാട്സ്അപ് ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കെതിരെ കേസ്

കൊറോണ വൈറസിനെതിരെ ലോക രാഷ്ട്രങ്ങൾ പൊരുതുമ്പോൾ ഇന്ത്യയുടെ പ്രവർത്തനം അവർക്ക് മാതൃകയായി മാറുകയാണ്. എന്നാൽ എഞ്ചിനീയറിംഗ് മേഖലകളിൽ കഴിവുള്ള ചൈനയ്ക്ക് പോലും താൽക്കാലിക ഹോസ്പിറ്റലുകളിൽ ആയിരം കിടക്കകൾ വരെയേ ചെയ്യാൻ സാധിച്ചിട്ടയുള്ളു. അത്തരം സന്ദർഭത്തിലാണ് ഇന്ത്യ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ കഴിവുകൾ പ്രകടമാക്കുന്നത്.