ആശാവർക്കറെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കാസർഗോഡ്: ആശാവർക്കറെ ഭീക്ഷണിപ്പെടുത്തുകയും ജോലിക്ക് തടസം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇസ്മയിൽ (46) അഷറഫ് (32) എന്നിവരെയാണ് മല്ലൂരു ബഗ്രിയനഗറിൽ നിന്നും പിടികൂടിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ പ്രവർത്തകരെയും ആശ പ്രവർത്തകരെയും ഉപദ്രവിക്കാനോ അവരുടെ ജോലിയിൽ തടസ്സം വരുത്തുവാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read  സ്വപ്‌ന സുരേഷും ഇ പി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ള കാര്യം സിപിഎം വെളിപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

ഇത്തരത്തിലുള്ള സംഭവങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള സർക്കാരും പറഞ്ഞിട്ടുണ്ടായിരുന്നു. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.