ആഷിക് അബുവിനു സമൂഹത്തിലുള്ള സ്വാധീനം സംഘശക്തികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നു സിനിമതാരം മാല പാർവതി

കൊച്ചിയിൽ സംഘടിപ്പിച്ച കരുണ സംഗീത ദിശ പരിപാടിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക വെട്ടിച്ച ആഷിക് അബുവിനെ യുവമോർച്ച നേതാവ് തെളിവുകൾ സഹിതം നിറത്തികൊണ്ട് പൊതുജനങ്ങളുടെ മുൻപിൽ കൊണ്ടുവന്നതാണ്. അദ്ദേഹത്തിന് പിന്തുണയേകി സിനിമാതാരമായ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽകൂടി എത്തിയിരുന്നു. ഇപ്പോൾ സിനിമാ താരമായ മാല പാർവതിയും ആഷിക് അബുവിനു പിന്തുണയുമായി എത്തിയിരിക്കുകയാണ്. ആഷിക് അബു പ്രതിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളും അവർക്ക് സമൂഹത്തിലുള്ള സ്വാധീനവും സംഘശക്തികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും മാല പാർവതി തന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളും, അവർക്ക് സമൂഹത്തിലുള്ള സ്വാധീനവും സംഘശക്തികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർത്ഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല, സന്ദീപ് വാര്യർ പറയുന്നത് മനസിലാക്കാം. ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായമ ഒരു പാരയാണെന്ന തിരിച്ചറിവുണ്ടാകും.