കൊറോണ വൈറസിന്റെ സാഹചര്യത്തിൽ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗണായിരിക്കുകയാണ് മലയാള സിനിമ മേഖല. മലയാള സിനിമ താരങ്ങൾ ലോക്ക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന കാർട്ടൂൺ പങ്ക് വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫഹദ്, നിവിന്‍ പോളി, ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ഒന്നിച്ചിരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. വീട്ടിലിരിക്കൂ, ലോകത്തെ രക്ഷിക്കൂ, ഒരു സൂപ്പര്‍ ഹീറോയാവൂ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ചിത്രത്തിൽ മലയാളത്തിലെ മുൻ നിര നായകന്മാർ എല്ലാം ഉണ്ടെങ്കിലും ആസിഫ് അലിയെ കാണാനില്ല എന്നതാണ് ആരാധകരുടെ വിഷമം. ചിത്രത്തിനടിയിൽ ആരാധകർ കമന്റ് ചെയ്യുന്നുമുണ്ട്. ആസിഫ് അലി എവിടെ എന്നും ആസിഫ് അലി മരുന്ന് വാങ്ങാൻ പോയി എന്നും ആളുകൾ കമന്റ് ഇടുന്നു. എന്നാൽ ചിലർ ചിത്രത്തെ വിമര്ശിക്കുന്നുമുണ്ട് കൂട്ടം കൂടി ഇരിക്കരുതെന്നാണ് അവർ പറയുന്നത്.
ആസിഫ് അലിയെ അന്വേഷിക്കുന്ന ആരാധകർക്ക് അവസാനം ആസിഫ് അലി നേരിട്ട് കമന്റ് നൽകി താൻ ക്വറന്റീനിലാണെന്നും അതിനാലാണ് ചിത്രത്തിൽ ഇല്ലാത്തതെന്നും ആസിഫ് അലി.