ആൺകുട്ടികൾ തന്റെ അടിവസ്ത്രത്തിലേക്ക് നോക്കി ; ദുരനുഭവം വെളിപ്പെടുത്തി ഗായിക

കോളേജ് പഠനകാലത്ത് വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഗായിക സോനാ മോഹപത്ര. എഞ്ചിനീയറിംഗിന് പഠിയ്ക്കുന്ന കാലത്ത് കോളേജിലെ സീനിയർ വിദ്യാർത്ഥികൾ തന്റെ അടിവസ്ത്രം ചൂണ്ടി കാണിച്ച് അശ്ലീല കമന്റ് പറഞ്ഞു പരിഹസിച്ചു. അയവുള്ള ചുരിദാറാണ് താൻ ധരിച്ചിരുന്നത് കോളേജിലെ നടക്കുമ്പോൾ കൂട്ടം കൂടി നിന്ന സീനിയർ ആൺകുട്ടികൾ തന്റെ അടിവസ്ത്രത്തിലേക്ക് നോക്കി അശ്ലീല കമന്റുകൾ പറയുകയായിരുന്നു. എല്ലാവരും കേൾക്കെ ഉറക്കെയാണ് അവർ സംസാരിച്ചത്. അന്ന് അതിനെതിരെ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

Also Read  ആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു; അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച് ശ്രദ്ധ നേടിയ ഗായികയാണ് സോനാ മോഹപത്ര. പീഡനത്തിന് ഇരയാകുന്ന ഇരകളെ കുറ്റപ്പെടുത്തുന്നതിനെതിരെ നടത്തുന്ന ക്യാമ്പയിനിലാണ് സോനാ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.