ആൺകുട്ടിയുടെ പേരിൽ ചാറ്റ് ചെയ്ത് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

മാവേലിക്കര : നവമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്.

ആൺകുട്ടിയാണെന്ന് പരിചയപ്പെടുത്തിയാണ് ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുമായി സന്ധ്യ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയെ തുടർന്ന് പോക്സോ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം സന്ധ്യ നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിച്ചതായും സന്ധ്യയുടെ പേരിൽ പോക്സോ കേസുകൾ നിലവിലുള്ളതായും പോലീസ് പറയുന്നു. കൂടാതെ മറ്റൊരു കേസിൽ ആറുമാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് സന്ധ്യ എന്നാൽ ജയിലിൽ നിന്ന് പരിചയപ്പെട്ട ലഹരിമരുന്ന് കേസിലെ പ്രതിയായ യുവതിക്കൊപ്പമാണ് സന്ധ്യ താമസിച്ചിരുന്നത്.

  ആത്മഹത്യയ്ക്ക് മുൻപ് ഒരു കോടി രൂപയുടെ ഇടപാടുകൾ നടത്തി ; യുവതിയുടെ ആത്മഹത്യയിൽ വൻ ദുരൂഹത

ചന്തു എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടിയുമായി സന്ധ്യ സൗഹൃദം സ്ഥാപിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് പ്ലസ്‌ടു വിദ്യാർത്ഥിനിയായ പെൺകുട്ടി യുവതിക്കൊപ്പം ഇറങ്ങി പോയത്. പോലീസ് യുവതിയെ അറസ്റ്റ് ചെയ്യും വരെ തന്റെ കൂടെയുള്ളത് യുവതിയാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞില്ലെന്നും പോലീസ് പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS