ആൻമേരിയെ കൊന്നത് സ്വത്ത് തട്ടിയെടുത്തശേഷം കാമുകിയെ വിവാഹം ചെയ്യാനുള്ള ലക്ഷ്യം വെച്ചുകൊണ്ട്; കാഞ്ഞങ്ങാട് ഡിവൈഎസ്പി

കാസർഗോഡ്; മാതാപിതാക്കൾക്കും സഹോദരിയ്ക്കും ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകുകയും തുടർന്ന് സഹോദരി മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൊലപാതക ശേഷം കാമുകിയെ വിവാഹം ചെയ്യുന്നതിനായി യുവാവ് ലക്ഷ്യമിട്ടിരുന്നതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ് കുമാർ പറയുന്നു. ആൽബിൻ ഒറ്റയ്ക്കാണ് കൊലപാതകം ആസൂത്രണം നടത്തിയിരുന്നത്. ആർക്കും സംഭവത്തിൽ പങ്കില്ലെന്നും പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് കാസർകോട് ബളാൽ അരിങ്കല്ലിലെ ഓലിക്കൽ വീട്ടിൽ ബെന്നിയുടെ മകൾ ആൻമേരി മരിയ മരിച്ചത്. തുടർന്ന് നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് ആൽബിൻ എല്ലാവർക്കും നൽകുകയായിരുന്നു. ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ ആന്മരിയയ്ക്ക് മഞ്ഞപ്പിത്തമാണെന്ന് കരുതി ആദ്യം നാട്ടുമരുന്ന് മറ്റും നൽകിയിരുന്നു. സ്ഥിതിഗതികൾ വളരെയധികം രൂക്ഷമായ സാഹചര്യത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അന്ന് തന്നെ ആന്മരിയ മരണപ്പെടുകയായിരുന്നു. തുടർന്ന് ആൻമരിയയയുടെ പിതാവ് ബെന്നിയ്ക്കും മാതാവ് ബെസിക്കും ഛർദിൽ ഉണ്ടായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ എലിവേഷത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു.

Also Read  സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ആൽബിന് വിഷാംശം ഏറ്റിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ചികിത്സ തേടിയിരുന്നു. എന്നാൽ ആൽബിന്റെ രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നില്ല. തുടർന്ന് പോലീസിന് കൊലപാതകത്തിൽ കൂടുതൽ ദുരൂഹത ഉള്ളതായി തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ആൽബിൻ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയകാര്യം സമ്മതിക്കുന്നത്. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ആൽബിൻ ലക്ഷ്യം.