Wednesday, December 11, 2024
-Advertisements-
KERALA NEWSആർഎസ്എസ് പ്രവർത്തകനെന്ന വ്യാജേന സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വീഡിയോ ചെയ്തയാൾക്ക് മുട്ടന്‍പണിയുമായി ബിജെപി

ആർഎസ്എസ് പ്രവർത്തകനെന്ന വ്യാജേന സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വീഡിയോ ചെയ്തയാൾക്ക് മുട്ടന്‍പണിയുമായി ബിജെപി

chanakya news

പത്തനംതിട്ട: ആർ എസ് എസ് പ്രവർത്തകനെന്ന വ്യാജേന സമൂഹത്തിൽ മതസ്പർദ്ധ പരത്തുന്ന തരത്തിൽ വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾക്കെതിരെ ബിജെപി നേതൃത്വം പരാതിയുമായി രംഗത്ത്. കാട്ടൂർകാരനായ ടി എ അൻസാരിയെന്ന യുവാവാണ് കഴുത്തിൽ കാവിനിറത്തിലുള്ള ഷാൾ അണിഞ്ഞു കൊണ്ട് ആർ എസ് എസ് പ്രവർത്തകനെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വീഡിയോ ചെയ്തത്. വീഡിയോ വൈറലായതോടെ ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് സംഭവത്തിലെയാള്‍ വ്യാജനെന്ന് ബിജെപി നാരങ്ങാനം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ തുറന്നുകാട്ടികൊണ്ട് പൊളിക്കടുക്കുകയായിരുന്നു. പോലീസിൽ നൽകിയ പരാതിയുടെ പകർപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ജനാധിപത്യ വിശ്വാസികളെ നമസ്കാരം…….. നാരങ്ങാനത്തും സമീപ പ്രദേശങ്ങളിലും മതസ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാനുള്ള…….. ചെറുകോൽവില്ലേജിൽ കാട്ടുർ മുറിയിൽ തെക്കേമാവുങ്കമണ്ണിൽ അൻസാരി TA എന്ന dy Fi ക്കാരൻ “RSS പ്രവർത്തകൻ എന്ന വ്യാജേന ” മതസ്പർദ്ധ വളർത്തുന്ന വിഡിയോ ഫെസ് ബുക്ക് വഴി പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് BJP ജില്ലാ വൈസ് പ്രസി: MS അനിൽ കുമാറും, പഞ്ചായത്ത് ജന:സെക്ര: PSരതിഷ്കുമാറും ബഹുമാനപ്പെട്ട ജില്ലാ പോലിസ് മേധാവി ശ്രി ജയദേവ് IPS , ജില്ലാ ക്രൈം DYSP ബഹു: ശ്രീ K സജീവ് എന്നിവരെ കണ്ട് പരാതി നൽകി…….. ഈ അൾ മാറട്ടക്കാരനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് BJP പത്തനംതിട്ട ജില്ലാ കമ്മറ്റിയും അവശ്യപ്പെട്ടു………. സമാധാന അന്തരിക്ഷം നിലനിൽക്കുന്ന നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള അൻസാരിയെ പോലുള്ള ക്രിമിനലുകളെ ജനം തിരിച്ചറിയണം എന്ന് അഭ്യർത്ഥിക്കുന്നു…………

വിശ്വസ്തതയോടെ BJP നാരങ്ങാനം………

ജനാധിപത്യ വിശ്വാസികളെ നമസ്കാരം…….. നാരങ്ങാനത്തും സമീപ പ്രദേശങ്ങളിലും മതസ്പർദ്ധ വളർത്തി കലാപം…

BJP നാരങ്ങാനം പഞ്ചായത്ത് കമ്മറ്റി यांनी वर पोस्ट केले मंगळवार, २८ जानेवारी, २०२०