തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. മുംബൈ സ്വദേശിയായ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടി എന്ത് റോളും ചെയ്യുന്ന താരത്തിന് ഒരുപാട് പ്രശംസകളും വിമർശങ്ങളും കേട്ടിട്ടുണ്ട്. പല തുറന്ന് പറച്ചിലും നടത്തി താരം ഇതിന് മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
തമിഴ് നാട് സർക്കാരിന്റെ സംസ്ഥാന പുരസ്കാരം വരെ ലഭിച്ചിട്ടുള്ള താരം ഇപ്പോൾ ടെലിവിഷൻ പാരമ്പരകളിലും സജീവമാണ്. രണ്ട് വിവാഹം കഴിച്ച താരം രണ്ട് ബന്ധങ്ങളും പാതിക്ക് വെച്ച് ഉപേക്ഷിച്ചിരുന്നു പിന്നീട് തന്റെ മാനേജർ കാരണം പല റോളുകളും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട് തുടങ്ങി പല വിവാദ പ്രസ്താവനകളും താരം നടത്തിയിട്ടുണ്ട്.
ഇപ്പോൾ പല നടിമാരുടെയും തുറന്ന് പറച്ചിലുകൾക്ക് എതിരായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മാതാപിതാക്കളും തന്നെ ബോൾഡായിയാണ് വളർത്തിയിരിക്കുന്നത്. സ്വന്തമായിഉള്ള നിലപാടിൽ ഉറച്ചു നിൽക്കണമെന്നും അങ്ങനെ നിന്നാൽ ആരും ഒരു നിർബന്ധത്തിനും വരില്ലെന്നും മീര പറയുന്നു.
ആരെങ്കിലും അപമാനിച്ചാൽ തനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാമെന്നും കാരണം താൻ ബോൾഡാണ്, പലരും പറയുന്ന പോലെ സിനിമ ഫീൽഡിൽ നിന്നും തനിക്ക് ഒരു തരത്തിലുള്ള അനുഭങ്ങളും ഉണ്ടായിട്ടില്ലെന്നും ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ലന്നും മീര പറയുന്നു. അങ്ങനെയുള്ള രീതിയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാൻ നടിമാർക്ക് കഴിയണമെന്നും മീര കൂട്ടിച്ചേർത്തു.