NATIONAL NEWSആർട്ടിക്കിൾ 370 റദ്ധാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ

ആർട്ടിക്കിൾ 370 റദ്ധാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ

chanakya news

ജമ്മുകശ്മീരിലെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370, 35 റദ്ധാക്കിയ നടപടി പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു പാക്കിസ്ഥാൻ പ്രമേയം പാസ്സാക്കി. ആർട്ടിക്കിൾ 370 പിൻവലിച്ച നിയമം എടുത്തു കളയണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും പാക്കിസ്ഥാൻ പ്രമേയത്തിൽ പറയുന്നു.

- Advertisement -

ഫെബ്രുവരി അഞ്ചിന് കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. അന്താരാഷ്ട്ര സംഘടനകൾക്ക് കാശ്മീരിൽ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും, ജനപ്രതിനിധികൾക്ക് പ്രവേശിക്കാൻ അനുമതി വേണമെന്നും പാക്കിസ്ഥാന്റെ പ്രമേയത്തിൽ പറയുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്‌ കോർപറേഷൻ കശ്മീർ വിഷയവുമായി ബന്ധപ്പെട്ടു പ്രത്യേകമായി ഉച്ചകോടി നടത്തണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.