Thursday, October 10, 2024
-Advertisements-
KERALA NEWSആർ.എസ്.എസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ രാജ്യത്ത് സംഘടിപ്പിക്കണമെന്നു പിണറായി വിജയൻ

ആർ.എസ്.എസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ രാജ്യത്ത് സംഘടിപ്പിക്കണമെന്നു പിണറായി വിജയൻ

chanakya news

ആർ എസ് എസിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും കേരളത്തിൽ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർ എസ് എസിന്റെ അജണ്ടയാണ് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ ആദ്യ തെളിവുകളാണ് മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കാനുള്ള സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്തൊക്കെ വന്നാലും കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നും കൂടാതെ ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള എനുമറേഷന്റെ കാര്യത്തിലും സംസ്ഥാനം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ എസ് എസ് ആണിതിന്റെയെല്ലാം പിന്നിലെന്നും ആയതിനാൽ ആർ എസ് എസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും രാജ്യത്തെ ജനങ്ങൾ ഇപ്പോൾ പൗരത്വ നിയമത്തിനെതിരെ ഉള്ള സമരത്തേക്കാൾ കൂടുതൽ ശക്തമായ രീതിയിൽ ആർ എസ് എസിനെതിരെയാകണം പ്രക്ഷോഭം സംഘടിപ്പിക്കാനെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടാതെ കമ്മ്യൂണിസ്റ്റ്കാർ ആർ എസ് എസിന്റെ ശത്രുക്കളാണെന്നാണ് അവർ പറയുന്നതെന്നും ഇതൊക്കെ ഹിറ്റ്ലറുടെ വാക്കുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.