ആർ എസ് എസ് ആസ്ഥാനത്തിനടുത്ത് ചന്ദ്രശേഖർ ആസാദിന് സമ്മേളനം നടത്താൻ കോടതിയുടെ അനുമതി

മുംബൈ: ഭീം ആർമി പാർട്ടിയുടെ നേതൃത്വത്തിൽ ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ സമ്മേളനം നടത്താൻ ഹൈക്കോടതിയുടെ അനുമതി. പാർട്ടിയുടെ പ്രവർത്തകൻ കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. നേരെത്തെ സമ്മേളനത്തിന് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടികാട്ടികൊണ്ട് പോലീസ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഭിം ആർമി പാർട്ടി കോടതിയെ സമീപിക്കുക ആയിരുന്നു.

തുടർന്ന് സമ്മേളനത്തിന് കോടതി അനുമതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർക്കും സർക്കാരിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കോടതി ചില നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ല. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല. സമാധാന പരമായ രീതിയിൽ മാത്രമേ പരിപാടി നടത്താവൂ എന്നും കോടതിയുടെ ഭാഗത്തു നിന്നും ഭിം ആർമി പാർട്ടിയുടെ സമ്മേളനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.