Wednesday, September 11, 2024
-Advertisements-
NATIONAL NEWSആർ എസ് എസ് കാര്യാലയങ്ങൾക്ക് നേരെ തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട്‌

ആർ എസ് എസ് കാര്യാലയങ്ങൾക്ക് നേരെ തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട്‌

chanakya news

ഡൽഹി: ആർ എസ് എസ് കാര്യാലയങ്ങൾക്കും നേതാക്കൾക്കും നേരെ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്‌. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ കാര്യാലയങ്ങൾക്ക് നേരെയാണ് തീവ്രവാദികളുടെ ആക്രമണം നടക്കാൻ സാധ്യതയുള്ളതെന്നു ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ചാവേറുകളെയും ഇറക്കാനാണ് പദ്ധതിയിടുന്നത്.

ഐ ഇ ഡി ബോബുകളും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആർ എസ് എസ് കാര്യാലയത്തിനും നേതാക്കൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റെലിജെൻസ് വിഭാഗം അറിയിച്ചു. പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ആസാം, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ കാര്യാലയങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തി.