ആർ എസ് എസ് പ്രവർത്തകനെ ബലിദാനിയാക്കും; റീത്തിനൊപ്പം സിപിഎം ഭീഷണി

കണ്ണൂർ: കണ്ണൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ കടയ്ക്ക് മുൻപിൽ റീത്ത് വെച്ച് വധഭീഷണി നടത്തി. കണ്ണപുരം സ്വദേശി സുമേഷിന്റെ കടയുടെ മുന്നിലാണ് “സുമേഷ് ബലിദാനി” എന്ന് എഴുതിയ ഫോട്ടോയടക്കമുള്ള പോസ്റ്റര്‍ പതിച്ച റീത്ത് ഇരുട്ടിന്റെ മറവിൽ വെച്ചത്. സേവാഭാരതിയുടെ സജീവ പ്രവർത്തകനും സമീപ കാലത്ത് പ്രദേശത്തു സേവാഭാരതിയുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്ത നടപടിയിൽ അമർഷം പൂണ്ടവർ റീത്ത് വെച്ചതാകാമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം പറശിനികടവ് മുത്തപ്പനെ മോശമായ രീതിയിൽ പരാമർശിച്ചു കൊണ്ട് സിപിഎം പ്രവർത്തകൻ ന്റെ പോസ്റ്റിനെതിരെ സുമേഷ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ സംഘപരിവാറിന്റെ ശക്തി ക്രമാതീതമായി കൂടി വരുന്നതിൽ വിറളി പൂണ്ടവരാണ് ഇത്തരം പ്രവർത്തികൾ ഇരുട്ടിന്റെ മറവിൽ കാട്ടി കൂട്ടുന്നതെന്നാണ് പ്രദേശത്തുള്ള പ്രവർത്തകർ ആരോപിക്കുന്നത്.