ആൽബിന്റെ മൊബൈൽ ഗ്യാലറി കണ്ട പോലീസ് ഞെട്ടി ; ഗൂഗിളിൽ തിരഞ്ഞതെല്ലാം അശ്ലീല വീഡിയോയ്ക്ക്

കാസർഗോഡ് അരിങ്കല്ലിലെ ഓലിക്കൽ വീട്ടിൽ ആൻമേരിയെ ഐസ്ക്രീമിൽ എലി വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സഹോദരൻ ആൽബിന്റെ കൊലപാതക കൃത്യത്തിന് കേരളത്തിൽ സമീപകാലത്തായി നടന്ന പ്രമാദ കൂട്ട കൊലപാതകങ്ങൾ സാമ്യം. ആൽബിൻ തന്റെ മാതാവിനും പിതാവിനും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നിൽക്കുകയായിരുന്നു. തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് കരുതി ചികിത്സയിൽ കഴിഞ്ഞിരുന്ന ആന്മേരി മരണപ്പെടുകയും മാതാപിതാക്കൾ ഗുരുതരമായ രീതിയിൽ ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു. തനിക്കും വിഷബാധയേറ്റിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ആൽബിനും പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ വിഷബാധ ആല്ബിന് ഉണ്ടായിരുന്നില്ല. തുടർന്ന് ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ ആല്ബിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ആൽബിന്റെ മൊബൈൽഫോൺ പരിശോധനയിൽ ഗൂഗിളിൽ സ്ഥിരമായി സെ-ക്സ് വീഡിയോ കാണുകയും പോയ്സൺ സേർച്ച്‌ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പോൺ വീഡിയോകളും ആൽബിന്റെ ഫോണിൽ നിന്നും കണ്ടെത്തി. കോഴിക്കറിയിൽ ആൽബിൻ എലിവിഷം കലർത്തി ആദ്യപടിയായി നൽകുകയും എന്നാൽ അതിനു വീര്യം കുറഞ്ഞതിനെ തുടർന്ന് ഏൽക്കാതെ വിരികയും ചെയ്തപ്പോഴാണ് കടയിൽനിന്നും റാറ്റോൾ എന്ന എലിവിഷം വാങ്ങി ഐസ്ക്രീമിൽ കലർത്തി വീട്ടിലുള്ളവർക്ക് നൽകിയത്. റാറ്റോൾ പേരിലുള്ള എലി വിഷം ആണ് നൽകിയിരുന്നത്. ആൻമേരിയുടെ പിതാവിന്റെ കരളിനും ആന്തരിക അവയവങ്ങൾക്കും വിഷബാധ ഏറ്റിട്ടുണ്ട്. എന്നാൽ മാതാവ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സ്വന്തം മകനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ദിവസങ്ങൾക്കുശേഷം അറിഞ്ഞപ്പോൾ ആശുപത്രിക്കിടക്കയിൽ വെച്ച് വാവിട്ട് നിലവിളിക്കുകയായിരുന്നു പിതാവ് ബെന്നി. മകനോട് വലിയ സ്നേഹമായിരുന്നു പിതാവ് ബെന്നിക്ക്. നിരന്തരം മൊബൈലിൽ കളിക്കുമ്പോൾ ആൽബിനെ വഴക്ക് പറയാറുണ്ടായിരുന്നു.

Also Read 

സഹോദരിയെ കൊന്നത് ആൽബിൻ തന്നെയാണെന്ന് നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി മാതാവിന്റെ അടുത്ത നിരപരാധിയായി അഭിനയിക്കുകയായിരുന്നു ആൽബിൻ. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുകയും സ്വത്തുക്കൾ തട്ടിയെടുത്തു കാമുകിക്കൊപ്പം ആഡംബരജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ആൽബിൻ ഈ കടുംകൈ ചെയ്തത്. എന്നാൽ തന്റെ ലക്ഷ്യവും കണക്കുകൂട്ടലും പാളി പോവുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ 20 കാരിയുമായുള്ള പ്രണയം ഇടയ്ക്കുവെച്ച്‌ പാളിപ്പോയതിനെ തുടർന്ന് തന്റെ വീട്ടുകാരോട് ആല്ബിന് കടുത്ത ദേഷ്യമായിരുന്നു, ആൽബിന്റെ സ്വഭാവവും ലൈം-ഗിക വൈകൃതവും ജോലിക്കു പോകാത്ത കാര്യവുമെല്ലാം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞിട്ടും ആൽബിനെ വിട്ടുപോകാൻ കാമുകി തയ്യാറായില്ലായിരുന്നു. തുടർന്ന് കാമുകിയെ സ്വന്തമാക്കുന്നതിന് വേണ്ടി തന്റെ മുന്നിലുള്ള തടസ്സങ്ങൾ നീക്കണമെന്നുള്ള തീരുമാനം ആൽബിൻ കൈകൊള്ളുകയായിരുന്നു. ആൽബിന്റെ കൂടെ അയയ്ക്കാൻ തയ്യാറല്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെ ഇല്ലാതാക്കുകയും കാമുകിയെ സ്വന്തമാക്കാനുമായിരുന്നു ആൽബിൻ ലക്ഷ്യമിട്ടിരുന്നത്.