ആൾകൂട്ടം ഒഴിവാക്കി ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ആൾകൂട്ടം ഒഴിവാക്കി ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും ഓണാഘോഷം കഴിയുമ്പോൾ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ലോക്ക് ഡൗൺ: നിർദേശങ്ങൾ ലംഘിച്ചു മസ്ജിദിൽ പ്രാർത്ഥന: അഞ്ചുപേരെ അറസ്റ്റ് ചെയ്തു

കൺസ്യുമർ ഫെഡിന്റെ ഓണം സഹകരണ വിപണി ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണവിപണികളിൽ ശാരീരിക അകലം പാലിച്ച് വേണം ജനങ്ങൾ സാധനം വാങ്ങാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest news
POPPULAR NEWS