ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെടുത്തു

പത്തനംതിട്ട: കോന്നിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെടുത്തു. കൂടൽ സ്വദേശിയുടെ പൂട്ടിക്കിടന്ന വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

പോലിസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്ഥികൂടം പുരുഷന്റേതാണെന്ന് പോലീസ്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികൂടം കോട്ടയത്തേക്കയച്ചു. ആറു മാസം മുൻപ് ഒരാളെ കാണാതായതായും അയാളുടെതാണോ അസ്ഥികൂടമെന്ന് സംശയിക്കുന്നതായും പോലീസ്.